Friday 14 January 2022 10:47 AM IST : By സ്വന്തം ലേഖകൻ

‘ഇനി എന്തൊക്കെ കാണണം ഈശ്വരാ’: മൂക്ക് പൊത്തി ഭക്ഷണം കഴിച്ച് മൃദുല: വിഡിയോ

mridula

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം മൃദുല വിജയ്. ഭർത്താവും നടനുമായ യുവ കൃഷ്ണയ്ക്കൊപ്പമുള്ള തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ഈ വിശേഷം മൃദുല പ്രേക്ഷകരുമായി പങ്കുവച്ചത്.

ഇപ്പോഴിതാ, മൃദുലയുടെ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് യുവ. മൂക്ക് പൊത്തി മൃദുല ഭക്ഷണം കഴിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ‘ഇനി എന്തൊക്കെ കാണണം ഈശ്വരാ’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

ജൂലൈയിലായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.