അമിത് ചക്കാലക്കൽ നായകനാകുന്ന ‘യുവം’ എന്ന ചിത്രത്തിലെ ‘സൗഹൃദം’ എന്ന ഗാനം എത്തി. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിക്കുന്ന യുവം സംവിധാനം ചെയ്യുന്നത് പിങ്കു പീറ്ററാണ്. മഞ്ജു വാരിയർ ആണ് ഗാനം റീലിസ് ചെയ്തത്.
ബി കെ ഹരിനാരായണൻ എഴുതിയ ഗാനം ശ്രീജീഷ് ആണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റ ടീസർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരിയിലാണ് യുവം റിലീസിനൊരുങ്ങുന്നത്.