Monday 21 February 2022 03:07 PM IST : By സ്വന്തം ലേഖകൻ

പറുദീസയിലെ‘13 എഡി’, വനിതയുടെ ആ പഴയ കവർ വീണ്ടും ചർച്ചയാകുന്നു: മലയാളത്തിന്റെ പാട്ടുസംഘം

parudeesa

സംഗീത പ്രേമികൾ ഒന്നടങ്കം ഏറ്റുപാടുകയാണ് ഭീഷ്മ പർവത്തിലെ പറുദീസയെന്ന ഗാനം. സൗബിന്റെ ചടുലമായ നൃത്തവും ശ്രീനാഥ് ഭാസിയുടെ സ്വരവും സുഷിൻ ശ്യാമിന്റെ സംഗീതവും കൊണ്ട് വേറിട്ടു നിൽക്കുന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിലെത്തി കഴിഞ്ഞു. ദൃശ്യസമ്പന്നമായ ഗാനത്തിന്റെ പശ്ചാത്തലത്തിൽ 13 എഡി എന്ന് എഴുതിക്കാണിക്കുന്നുണ്ട്. സംഗതി എന്തെന്ന് പലർക്കും കൺഫ്യൂഷനും ഉണ്ടായിരുന്നു. ഇപ്പോഴിതാ പഴമയൊളിഞ്ഞിരിക്കുന്ന ‘13 എഡിയുടെ’ രഹസ്യം പങ്കുവയ്ക്കുകയാണ് ബെൽരാജ് കളരിക്കൽ. 80കളിൽ ഇന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ച പഴയ ഒരു കൊച്ചിൻ മ്യൂസിക്കല്‍ ബാന്റാണ് 13 എഡി. അന്ന് യുവാക്കൾക്കിടയിൽ തരംഗമായ ബാൻഡിനെ കുറിച്ച് വനിതയിൽ വന്ന ഫീച്ചറും ബെൽരാജ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂവി സ്ട്രീറ്റ് എന്ന സിനിമ സൗഹൃദ കൂട്ടായ്മയിലാണ് ബെൽരാജ് 13 എഡിയെക്കുറിച്ച് എഴുതിയത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഭീഷ്മ പർവ്വത്തിലെ 'പറുദീസ' എന്ന വീഡിയോ സോങ്ങ് കണ്ടപ്പോഴാണ് 80കളിൽ ഇന്ത്യ മുഴുവൻ തരംഗം സൃഷ്ടിച്ച പഴയ ഒരു കൊച്ചിൻ ബാൻ്റായ 13AD യുടെ റെഫറൻസ് ശ്രദ്ധിച്ചത്.

മുമ്പ് പഴയ ഒരു വനിതയുടെ കവർ പേജ് ഫേസ്ബുക്കിൽ കണ്ടാണ് ഈ ബാൻ്റിനെ കുറിച്ച് തിരഞ്ഞത്.

1977 ൽ കൊച്ചിയിൽ തുടക്കമിട്ട 13AD 80കളിലും 90കളുടെ പകുതി വരെയും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോക്ക് ബാൻഡുകളിൽ ഒന്നായി നിന്നിരുന്നു .

ഇന്ത്യയ്ക്ക് പുറമെ ഒമാൻ ഉൾപടെ ഉള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും 13AD ബാൻ്റ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

സ്റ്റാൻലി ലൂയിസ്

ഗ്ലെൻ ലാ റൈവ്

നദീൻ ഗ്രിഗറി

റോസ്

സറീന

സുനിത മേനോൻ

ആഷ്‌ലി പിൻ്റോ

അനിൽ റൗൺ

പെട്രോ കൊറിയ

ജോർജ് പീറ്റർ

എലോയ് ഐസക്

ജാക്സൺ അരുജ

പിൻസൺ കൊറിയ

പോൾ കെ ജെ

തുടങ്ങിയവർ ആയിരുന്നു ബാൻ്റ് അംഗങ്ങൾ..

ഇതിലെ ജോർജ് പീറ്റർ ഇന്നത്തെ പ്രശസ്ത ഗായകനായ ജോർജ് പീറ്റർ തന്നെയാണ്.