ഗാനഗന്ധർവന് ഇന്ന് 82–ാം പിറന്നാൾ: ദാസേട്ടന്റെ 82 ഗാനങ്ങൾ ആലപിച്ച് 82 യുവ ഗായകരുടെ ഗാനാഞ്ജലി
ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ഇന്ന് 82–ാം പിറന്നാൾ. യുവതലമുറയിലെ 82 ഗായകർ ഇന്നു തിരുവനന്തപുരത്ത് യേശുദാസിന്റെ 82 ഗാനങ്ങൾ ആലപിച്ച് ഗാനാഞ്ജലി നടത്തും. യുഎസിലാണ് യേശുദാസ് ഇത്തവണ പിറന്നാൾ ആഘോഷിക്കുക. പിറന്നാൾ ദിനത്തിൽ ഇത്തവണയും യേശുദാസിന് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്താനാവില്ലെങ്കിലും അദ്ദേഹത്തിനു

ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ഇന്ന് 82–ാം പിറന്നാൾ. യുവതലമുറയിലെ 82 ഗായകർ ഇന്നു തിരുവനന്തപുരത്ത് യേശുദാസിന്റെ 82 ഗാനങ്ങൾ ആലപിച്ച് ഗാനാഞ്ജലി നടത്തും. യുഎസിലാണ് യേശുദാസ് ഇത്തവണ പിറന്നാൾ ആഘോഷിക്കുക.
പിറന്നാൾ ദിനത്തിൽ ഇത്തവണയും യേശുദാസിന് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്താനാവില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി പ്രാർഥനയുമായി സുഹൃത്തുക്കൾ ക്ഷേത്ര സന്നിധിയിലെത്തി. യുഎസിലുള്ള യേശുദാസ്, ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായുള്ള പിറന്നാൾദിന ക്ഷേത്രദർശനമാണു തുടർച്ചയായി രണ്ടാം വർഷവും മുടങ്ങുന്നത്.
യേശുദാസിനു വേണ്ടി പ്രാർഥനയുമായി സുഹൃത്ത് കാഞ്ഞങ്ങാട് രാമചന്ദ്രൻ ഇന്നലെ കൊല്ലൂരിലെത്തി. ഇന്നു രാവിലെ ദേവീ സന്നിധിയിൽ പ്രാർഥിച്ച് ദാസേട്ടനു വേണ്ടി കീർത്തനം ആലപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മേൽനോട്ടത്തിൽ പാലക്കാട് സ്വരലയയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും ചേർന്ന് യേശുദാസിന് ആദരമർപ്പിച്ച് ഇന്ന് തിരുവനന്തപുരത്ത് ഗാനാഞ്ജലി സംഘടിപ്പിക്കും. 8 മണിക്കൂറും 20 മിനിറ്റും നീളുന്ന മെഗാ വെബ് സ്‌ട്രീമിങ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10.20 വരെ ഭാരത് ഭവൻ, പാലക്കാട് സ്വരലയ, മഴമിഴി മൾട്ടി മീഡിയ എന്നിവയുടെ ഫെയ്സ്ബുക് പേജുകളിലൂടെ വെബ് കാസ്റ്റ് ചെയ്യും.