പോയ കാലത്തെ പുനർനിർമിക്കുന്ന ‘നിലാ കായും’ പാട്ട്: ‘കളങ്കാവലിലെ’ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു
Mail This Article
മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ സിനിമയിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. ‘നിലാ കായും’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയിട്ടുള്ളത്. മുജീബ് മജീദ് ചിട്ടപ്പെടുത്തിയ പാട്ടിന്റെ വരികളെഴുതിയത് വിനായക് ശശികുമാർ. ഗാനം ആലപിച്ചത് സിന്ധു ഡെല്‍സണ്‍. അന്ന റാഫിയാണ് ലിറിക്കല്‍ വീഡിയോ ഒരുക്കിയത്.
നവംബര്‍ 27- നാണ് ചിത്രം റിലീസാകുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച്, ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പന്‍ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍.