‘കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിക്കേണ്ടി വന്നു’: അഞ്ജു ജോസഫ്
Singer Anju Joseph Shares Mental Health Struggle
കഴിഞ്ഞ ഏതാനും ആഴ്ചകൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും, ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിക്കേണ്ടി വന്നുവെന്നും ഗായിക അഞ്ജു ജോസഫ്. അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറൽ ആണ്.
‘കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ എനിക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ജീവിതം ഏറ്റവും സന്തോഷത്തോടെ പോയിരുന്ന സമയത്താണ് എന്റെ ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിക്കേണ്ടി വന്നത്. ഇന്ഹേലറും ഉപയോഗിക്കേണ്ടി വന്നു. ഭൂതകാലത്തെ മാനസികാഘാതങ്ങള്‍ ഏതുസമയത്തും തിരിച്ചുവരാം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഞാനിങ്ങനെയാണ് എന്ന് ഞാന്‍ അംഗീകരിച്ചിരിക്കുന്നു! ഞാന്‍ ചോദിക്കാതെ തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ നല്ല മനുഷ്യരോട് ഞാന്‍ നന്ദിയുള്ളവളാണ്. അവര്‍ പ്രശ്നങ്ങളെക്കുറിച്ച് ഒന്നും ചോദിച്ചില്ല, എന്നെ വിധിച്ചില്ല, ഉപദേശങ്ങള്‍ നല്‍കിയതുമില്ല. അവര്‍ വെറുതെ വന്നു, എന്റെ കൂടെ നിന്നു, എന്നെ ചിരിപ്പിച്ചു! ജീവിതത്തിന് നന്ദി’ എന്നാണ് അഞ്ജു കുറിച്ചത്. ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ പങ്കാളി. 2024ലായിരുന്നു ഇവരുടെ വിവാഹം.
Anju Joseph, a well-known singer, has revealed that she has been experiencing a difficult period recently, necessitating a return to her anxiety medication and the use of an inhaler. She shared this personal update on social media, which has since gone viral. Joseph acknowledged that past traumas can resurface at any time and has accepted this aspect of herself. She expressed gratitude to individuals who supported her without judgment or unsolicited advice during this challenging phase, highlighting their simple presence and ability to bring her joy. She concluded by expressing thankfulness for life and for the supportive people who entered her life unasked. Her partner, Adithya Parmeswaran, was married in 2024.