Saturday 18 June 2022 10:27 AM IST : By സ്വന്തം ലേഖകൻ

‘ലോകത്തിലെ ഏറ്റവും നല്ല അമ്മ’: ഇതിൽ കൂടുതൽ എന്തുവേണം?: പാപ്പുവിന്റെ സ്നേഹാക്ഷരങ്ങളിൽ ഉള്ളുനിറഞ്ഞ് അമൃത

amrutha-pappu

മകൾക്കൊപ്പമുള്ള ഒരു കുഞ്ഞ് നിമിഷം പോലും അമൃതയ്ക്ക് സന്തോഷത്തിന്റേതാണ്. ഇരുവരും ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റാറുമുണ്ട്. ഇപ്പോഴിതാ പ്രിയമകൾ തനിക്കായി കുറിച്ച് സ്നേഹാക്ഷരങ്ങൾ ഹൃദയം നിറഞ്ഞ് പങ്കുവയ്ക്കുകയാണ് അമൃത.

‘ലോകത്തിലെ ഏറ്റവും നല്ല അമ്മ’ തന്റെ അമ്മയാണെന്ന് പറയുകയാണ് അമൃതയുടെ മകൾ അവന്തിക. ‘ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’ എന്നാണ് മകളെഴുതിയ വാക്കുകൾ പങ്കുവച്ച് അമൃത കുറിച്ചത്. ‘ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും, ശക്തയായ വ്യക്തിയും, മികച്ച ഗായികയും, ദയയുള്ള സുന്ദരി ചിത്രശലഭവും, മാധുര്യമേറിയ വ്യക്തിയും നിങ്ങളാണ് എന്നാണ് അമ്മയ്ക്കു നൽകിയ കാർഡില്‍‍ പാപ്പു കുറിച്ചത്.

ഈ കുട്ടിത്താരത്തിന്റെ കുഞ്ഞ് കുറിപ്പിന് ഇഷ്ടമറിയിച്ച് ആരാധകരുമെത്തി. അമ്മയെപ്പോലെ പാട്ടുപാടി നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അവന്തികയും. പാട്ടുപാടിയും കുസൃതി കാട്ടിയും പാപ്പു ഒരുപാട് തവണ നമുക്കു മുൻപിൽ എത്തിയിട്ടുണ്ട്. പാപ്പുവിന് ‘പാപ്പു ആന്‍റ് ഗ്രാൻഡ്മാ’ എന്ന യുട്യൂബ് ചാനലുമുണ്ട്. പാപ്പുവും അമ്മാമ്മയും ചേർന്നാണ് ഇതിൽ വിഡിയോകൾ അവതരിപ്പിക്കാറ്.