Monday 05 April 2021 03:57 PM IST : By സ്വന്തം ലേഖകൻ

മനസില്‍ പതിയുന്ന താളം, മധുരമായ ആലാപനം: ഹൃദ്യം നായാട്ടിലെ 'അപ്പലാളെ': വിഡിയോ

appalale

വേറിട്ട ആലാപന മധുരിമയുമായി നായാട്ടിലെ 'അപ്പലാളെ' എന്ന ഗാനം. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് ഈണം നല്‍കി ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. മധുവന്തി നാരായണാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗോള്‍ഡ്‌കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റേയും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റേയും ബാനറില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജിത്ത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്.