Tuesday 14 June 2022 02:33 PM IST : By സ്വന്തം ലേഖകൻ

ഗോപി സുന്ദറിനെക്കുറിച്ച് ചോദ്യം, ‘മൂഡ് കളയല്ലേ....പാട്ട് പാടാൻ പോകുകയാണ്...’ എന്ന് ഒമർ: വിഡിയോ

abhaya

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നത് അഭയ ഹിരൺമയിയാണ്. പാട്ടിന്റെ റെക്കോഡിങ്ങുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ അഭയ ഹിരൺമയിയും ഒമറിനൊപ്പം പങ്കെടുത്തിരുന്നു. ഇതിനിടെ ഒരു മാധ്യമപ്രവർത്തകൻ ഗോപിസുന്ദറുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദിച്ചതും അതിന് അഭയ നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.

‘മൂഡ് കളയല്ലേ....പാട്ട് പാടാൻ പോകുകയാണ്...’ എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ഒമറിന്റെ പ്രതികരണം.

‘മൂഡിന്റെ പ്രശ്നമൊന്നുമല്ല...കമന്റു ചെയ്യാന്‍ താൽപര്യമില്ല...റെക്കോഡിങ്ങിനാണ് വന്നത്...പാട്ട് പാടട്ടെ ഞാൻ...കമന്റു പറയുന്നവരെക്കുറിച്ച് ഞാനെന്തു പറയാനാ സഹോദരാ...അവർ കമന്റു ചെയ്യട്ടേ....’.– അഭയയുടെ മറുപടി ഇങ്ങനെ.