വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ ഗായിക അഭയ ഹിരൺമയി. വെള്ള നിറത്തിലുള്ള മിഡിൽ സ്ലിറ്റഡ് സ്ലീവ്‌ലെസ് ഗൗൺ ആണ് അഭയ ധരിച്ചിരിക്കുന്നത്.
‘ആശയക്കുഴപ്പങ്ങളുടെയും ശാരീരിക പ്രതിച്ഛായയുടെയും സ്വയം വെറുപ്പിന്റെയും സാമൂഹിക സമ്മർദങ്ങളുടെയുമൊക്കെ പൂച്ചെണ്ടുമായി അവൾ ഓടി. ഇടയ്ക്ക് കാലിടറി വീണു, എന്നാൽ വീണ്ടും എഴുന്നേറ്റു. ആ പൂച്ചെണ്ട് താഴെയിട്ടപ്പോൾ അവൾ തന്റെ പ്രണയം കണ്ടെത്തി. സ്വയം സ്നേഹം കണ്ടെത്തി’.– ചിത്രങ്ങൾക്കൊപ്പം മേക്കപ്പ് ആർട്ടിസ്റ്റ് വാസൻ കുറിച്ചു. അഭയയെ ടാഗ് ചെയ്തിട്ടുണ്ട്. വാസൻ ആണ് അഭയയെ ഒരുക്കിയത്. അരുൺ മോഹനാണ് ചിത്രങ്ങൾ പകർത്തിയത്.