Wednesday 14 August 2024 12:24 PM IST : By സ്വന്തം ലേഖകൻ

‘വലിയ പ്രശ്നങ്ങൾക്കിടയിൽ എന്തോ മനസ്സ് ശരിയാകുന്നില്ല’: കുറിപ്പുമായി അഭിരാമി സുരേഷ്

abhirami

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്ക് നമ്മളാൽ കഴിയും വിധത്തിലുള്ള സഹായങ്ങൾ ചെയ്യണമെന്ന് വീണ്ടും ഓർമിപ്പിച്ച് ഗായിക അഭിരാമി സുരേഷ്.

മനസ്സ് ശരിയാകുന്നില്ലെന്നും മുൻപ് ചെയ്തുവച്ച വിഡിയോകൾ പോലും പങ്കുവയ്ക്കാൻ തോന്നുന്നില്ലെന്നും ഗായിക സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘എല്ലാരും സുഖായി തന്നെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു...

വീഡിയോസ് ഒക്കെ ഇടണം എന്നുണ്ട്...

മുമ്പെടുത്ത കുറെ വീഡിയോസ് ഒക്കെയും ഉണ്ട് ഷെയർ ചെയ്യാൻ...

വലിയ പ്രശ്നങ്ങൾക്കിടയിൽ എന്തോ മനസ്സ് ശരിയാവുന്നില്ല... പക്ഷേ, നമ്മൾ ഓരോരുത്തരും നമ്മുടെ മേഖലയിലെ ജോലികൾ ചെയ്ത് മുന്നോട്ട് പോയല്ലേകഴിയൂ...

അതുകൊണ്ട് മെല്ലെ, എല്ലാം എഡിറ്റ് ഒക്കെ ചെയ്തുതുടങ്ങാം എന്ന് കരുതുന്നു...

എല്ലാർക്കും സുഖല്ലേ?

എല്ലാരോടും എന്റെ എല്ലാ വിധ സ്നേഹവും പ്രാർത്ഥനകളും അറിയിക്കുന്നു

വയനാട്ടിലെ വിഷമാവസ്ഥക്ക് നമ്മളാൽ കഴിയുന്നതെന്തോ, ചെറുതോ, വലുതോ ഇനിയും ചെയ്യുക... ഒരുപാട് നന്മയും മനുഷ്യസ്നേഹവും ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും... ആ നന്മയെ എല്ലാർക്കും ഷെയർചെയ്യുക...

എല്ലാർക്കും എന്റെ സ്നേഹവും പ്രാർഥനകളും...

സ്നേഹം മാത്രം,

ആമി’.–  അഭിരാമി കുറിച്ചതിങ്ങനെ.