Monday 30 May 2022 09:52 AM IST : By സ്വന്തം ലേഖകൻ

‘എന്നെ മൂത്ത മകൾ എന്നു വിളിക്കുന്നയാൾ... ജന്മദിനാശംസകൾ...’: കുറിപ്പും ചിത്രവും പങ്കുവച്ച് അഭിരാമി

abhirami

സംഗീത സംവിധായകൻ ഗോപി സുന്ദറിന് ജൻമദിനാശംസകൾ നേർന്ന് യുവഗായികയും ഗായിക അമൃത സുരേഷിന്റെ സഹോദരിയുമായ അഭിരാമി സുരേഷ്.
‘ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർകോസ്റ്റർ ജീവിത യാത്രയിൽ, ഞാൻ ഒരു സഹോദരനെ കണ്ടെത്തി...മാന്ത്രിക സംഗീതം നൽകുന്നയാൾ, എന്റെ സഹോദരിയിൽ പുഞ്ചിരി നിറയ്ക്കുന്നയാൾ, എന്നെ മൂത്തമകൾ എന്ന് വിളിക്കുന്നയാൾ... ജന്മദിനാശംസകൾ സഹോദരാ... നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ...നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു...’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ അഭിരാമി എഴുതുന്നു...ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പമുള്ള ഒരു ചിത്രവും അഭിരാമി പോസ്റ്റ് ചെയ്തു. നേരത്തെ അമൃതയും ഗോപി സുന്ദറിന് ആശംസകള്‍ നേർന്ന് കുറിപ്പും ചിത്രവും പങ്കുവച്ചിരുന്നു.