Saturday 12 September 2020 10:58 AM IST : By സ്വന്തം ലേഖകൻ

പ്രണയവും വേദനയും പെയ്തിറങ്ങുന്ന ഗാനം ; മഴതൂവി മാനവുമായി അഫ്സൽ യൂസഫ്...

af

കടലിന്റെ നീലിമയിലേക്കും അനന്തമായ ആകാശത്തേക്കും കണ്ണുനട്ട് അയാള്‍ പാടുകയാണ്. നേര്‍ത്ത മഴയായ് പെയ്ത് മനസ്സിന്റെ ആഴങ്ങളില്‍ നനവായി പടരുന്നൊരു ഗാനം. അതില്‍ പ്രണയമുണ്ട്, വിരഹമുണ്ട്, വേദനയുണ്ട്. കേള്‍ക്കുന്ന മാത്രയില്‍ നമ്മുടെ മനസ്സിലേക്കും അവയെല്ലാം ഒഴുകിയിറങ്ങുകയായി. സാരംഗി പാടുന്ന വേദനയുടെ പാട്ടോടെയാണ് ഗാനം തുടങ്ങുന്നത്.

മഴ തൂവി മാനം മിഴി കൂമ്പി മൗനം

തീരം കവിഞ്ഞു കണ്ണീര്‍പ്പുഴ

വഴി നീളെ നോവിന്‍ നിനവോടെ രാവും

ദൂരം തുഴഞ്ഞ് വിരഹാര്‍ദ്രമായ്...

സംഗീതസംവിധായകനും ഗായകനുമായ അഫ്‌സല്‍ യൂസഫ് ഈണമിട്ട് ആലപിച്ച ഏറ്റവും പുതിയ വിഡിയോ സോങ് മഴതൂവി മാനം... ഇതിനകം ആസ്വാദക മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. അഫ്‌സല്‍ യൂസഫ് തന്നെയാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. നിര്‍മിച്ചിരിക്കുന്നതും അഫ്‌സല്‍ തന്നെ. അബു അകോടിന്റേതാണ് വരികള്‍. അഹ്‌സാന്‍ അലി സാരംഗിയിലും അബിന്‍ സാഗര്‍ ഗിറ്റാറിലും ഗാനത്തിന്റെ പിന്നണിയിലുണ്ട്. അമല്‍ എം ആണ് ഛായാഗ്രാഹകന്‍. കീബോര്‍ഡ് പ്രോഗ്രാമിങ്: ഡാല്‍ട്ടണ്‍ അരുജ, എഡിറ്റിങ്: മണി, സോങ് മിക്‌സിങ്: റോഷന്‍ സെബാസ്റ്റിയന്‍.

Tags:
  • Movies