Tuesday 31 May 2022 03:46 PM IST : By സ്വന്തം ലേഖകൻ

അവന്തികക്കുട്ടിക്കൊപ്പം ഗോപി സുന്ദറും അമൃതയും: ചിത്രം വൈറൽ

amritha-suresh

സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രം പങ്കുവച്ച് ഗായിക അമൃത സുരേഷ്. ഇവർക്കൊപ്പം അമൃതയുടെ മകൾ അവന്തിക എന്ന പാപ്പുവുമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് അമൃത പങ്കുവച്ച കുറിപ്പും വൈറലായിരുന്നു. ഫെയ്സ്ബുക്കില്‍ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ‘എന്റെ’ എന്ന കുറിപ്പോടെയായിരുന്നു അമൃതയുടെ ആശംസ.