Monday 30 May 2022 09:21 AM IST : By സ്വന്തം ലേഖകൻ

‘ഒരായിരം പിറന്നാള്‍ ആശംസകള്‍...എന്റേത്’: ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ അമൃത സുരേഷ്

gopi-sunder

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ്.

‘ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്’ എന്നാണ് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അമൃത കുറിച്ചത്.

കഴിഞ്ഞ ദിവസം ഗോപി സുന്ദറിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് അമൃത കുറിച്ചത് വൈറലായിരുന്നു. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്നാണ് അമൃത കുറിച്ചത്.

ഗോപി സുന്ദറിന് ജൻമദിന ആശംസകളുമായി ഒട്ടനവധി പേര്‍ കമന്റിട്ടിട്ടുണ്ട്.