Tuesday 12 April 2022 12:20 PM IST : By സ്വന്തം ലേഖകൻ

‘ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വർഗത്തിൽ ഭഗവാനു വേണ്ടി’: വേദന കുറിച്ച് അമൃത സുരേഷ്

amritha

പ്രിയപ്പെട്ട അച്ഛമ്മയുടെ വിയോഗത്തിൽ വേദന കുറിച്ച്, വിഡിയോ പങ്കുവച്ച് ഗായിക അമൃത സുരേഷ്. അച്ഛമ്മയുടെ പാട്ടോർമകൾ നിറയുന്ന വിഡിയോയാണ് അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഞങ്ങളുടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി. ഞങ്ങളുടെ പൊന്ന് അച്ഛമ്മ. എന്റെ ആദ്യ സംഗീത ഗുരു. പാപ്പുവിന്റെ മുത്തശ്ശി! ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വർഗത്തിൽ ഭഗവാനു വേണ്ടി. മിസ് യു അച്ഛമ്മ’.– അമൃത സുരേഷ് കുറിച്ചു.

അച്ഛമ്മ പാട്ട് പാടുന്നത് ദൃശ്യങ്ങളിൽ കാണാം.