സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയയുവഗായിക അമൃത സുരേഷ്. മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് റാപ് ഫ്രോക്ക് ആണു താരം ധരിച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസ് വച്ച് ബീച്ചിലൂടെ നടന്നും ബോട്ടിൽ ചാരി നിന്നുമൊക്കെയാണ് ചിത്രങ്ങൾക്കു പോസ് ചെയ്തിരിക്കുന്നത്.
പുതിയ കവർ ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് അമൃതയുടെ ഫോട്ടോഷൂട്ട്. ഇതിന്റെ ചെറിയ വിഡിയോകളും ഗായിക പങ്കുവച്ചിട്ടുണ്ട്.