ഇൻസ്റ്റഗ്രാമിൽ ഗായിക അഞ്ജു ജോസഫ് പങ്കുവച്ച റീൽ വിഡിയോ വൈറൽ. കരച്ചിൽ നിയന്ത്രിക്കാനാകാതിരുന്ന സാഹചര്യങ്ങളിലെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വിഡിയോ.
‘അഘാതമായ എന്റെ വേദനകളില്‍ നിന്നുള്ള, വര്‍ഷങ്ങളോളമെടുത്ത തിരിച്ചുവരവ് ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഡബിള്‍ ഓകെയാണ്. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത് എല്ലായ്‌പ്പോഴും സത്യമല്ല എന്ന് പറയാന്‍ വേണ്ടി, എന്റെ ഈ ഹീലിങ് ജേര്‍ണിയില്‍ എടുത്ത വിഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. നിങ്ങൾ കരയൂ. കരച്ചില്‍ ഒരിക്കലുമൊരു ബലഹീനതയല്ല. നിങ്ങള്‍ക്ക് അതില്‍ നിന്നൊരു ആശ്വാസം ലഭിക്കുകയും വേദനകളില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിക്കുകയും ചെയ്യും. ആ കരച്ചില്‍ അടിമുടി തകർന്ന നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കും. ഒരു കാര്യം മാത്രം ഓര്‍ക്കുക, എല്ലാം കടന്ന് പോകും, നിങ്ങളുടെ സന്തോഷം പോലും’.– വിഡിയോയ്ക്കൊപ്പം അഞ്ജു കുറിച്ചു.
സിതാര കൃഷ്ണകുമാർ, അൽഫോൻസ് ജോസഫ്, ദിവ്യ പ്രഭ, ശ്വേത അശോക്, രചന നാരായണൻകുട്ടി, അശ്വതി ശ്രീകാന്ത് തുടങ്ങി നിരവധിയാളുകളാണ് വിഡിയോയ്ക്കു താഴെ ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്.