Thursday 25 February 2021 09:17 AM IST : By സ്വന്തം ലേഖകൻ

സ്കൂൾ കാലത്തേക്ക് തിരിച്ചു പോയ പോലെ...! മനോഹരമായ നൃത്തവുമായി ‘ഞാൻ പ്രകാശന്‍’ നായിക: വിഡിയോ

anju

കസിൻസിനൊപ്പം നൃത്തം ചെയ്യുന്ന തന്റെ മനോഹരമായ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ യുവനായിക അഞ്ജു കുര്യൻ. അഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

‘ഓം ശാന്തി ഓശാന’യിൽ വിനീത് ശ്രീനിവാസിന്റെയും ‘ഞാൻ പ്രകാശനി’ൽ ഫഹദിന്റെയും ‘ജാക്ക് ഡാനിയേലി’ൽ ദിലീപിന്റെയും നായികയായി തിളങ്ങിയ അഞ്ജു മോഡലിങ് രംഗത്തും സജീവമാണ്.

ഒരു വിവാഹവേദിയിൽ കസിൻസിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. പഴയ സ്കൂൾകാലത്തേക്ക് തിരിച്ചുപോയതു പോലെ എന്നാണ് അഞ്ജു വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.