മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്കാരം നേടി സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മകൾ ഖദീജ. മകൾക്ക് പുര്സകാരം ലഭിച്ചതിന്റെ സന്തോഷം റഹ്മാൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
‘ഫരിശ്തോ’ എന്ന വിഡിയോയ്ക്കാണ് പുരസ്കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭമായ ‘ഫരിശ്തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും റഹ്മാന് ആണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ ആല്‍ബം സംഗീതലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.