Friday 14 October 2022 09:24 AM IST : By സ്വന്തം ലേഖകൻ

പ്രഭുദേവയുടെ സംവിധാനത്തിൽ മഞ്ജുവിന്റെ തകർപ്പൻ നൃത്തം: ‘ആയിഷ’യിലെ വിഡിയോ സോങ് ഹിറ്റ്

manju-

മഞ്ജു വാരിയർ നായികയാകുന്ന ബഹുഭാഷാ ചിത്രം ‘ആയിഷ’യിലെ വിഡിയോ സോങ് എത്തി. പ്രഭുദേവയുടെ നൃത്തസംവിധാനത്തിൽ, മഞ്ജുവിന്റെ മനോഹരമായ നൃത്ത സംവിധാനമാണ് ‘കണ്ണില് കണ്ണില്...’ എന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനം ഇതിനകം ശ്രദ്ധേയമാണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് എം. ജയചന്ദ്രനാണ്. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ആയിഷ ഇന്ത്യോ അറേബ്യൻ ചിത്രമാണ്. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമിക്കുന്നത്.

വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയുടേതാണ്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.