വിജയ് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്ക് ‘ബേബി ജോണ്‍’ ലെ പുതിയഗാനം ഹിറ്റ്. വരുണ്‍ ധവാനൊപ്പം സ്റ്റൈലിഷ് ലുക്കില്‍ നിറഞ്ഞാടുന്ന കീര്‍ത്തി സുരേഷ് ആണ് പാട്ടുരംഗത്തിൽ. കീർത്തിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ബേബി ജോണ്‍. തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ‘നെയ്ന്‍ മട്ടാക്ക’ എന്ന ഈ ഗാനമാലപിച്ചിരിക്കുന്നത് ദിൽജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ്.
‘തെരി’ സംവിധാനം ചെയ്ത അറ്റ്ലിയാണ് ബേബി ജോണിന്റെ നിര്‍മാണം. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളാണ്. ബേബി ജോണ്‍ ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.