Friday 13 August 2021 04:41 PM IST : By സ്വന്തം ലേഖകൻ

‘പകരം തരാന്‍ ഇനി ഒന്നുമില്ല പ്രിയപ്പെട്ടവളെ’: ശ്രീയുടെ മരിക്കാത്ത ഓർമ്മകളിൽ ബിജു: കണ്ണുനിറയ്ക്കും വിഡിയോ

biju

സന്തോഷങ്ങളെയും പ്രതീക്ഷകളേയും ഒരൊറ്റ നിമിഷം കൊണ്ട് മായ്ച്ചു കൊണ്ടായിരുന്നു ഗായകൻ ബിജു നാരായണന്റെ ജീവിതത്തിൽ നിന്നും പ്രിയപ്പെട്ടവൾ മാഞ്ഞുപോയത്. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല.രണ്ട് വർഷം മുമ്പാണ് ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചത്. 44-ാം വയസിൽ കാൻസർ ബാധയെ തുടർന്നായിരുന്നു ശ്രീലതയുടെ മരണം. ശ്രീലതയുടെ മരിക്കാത്ത ഓർമ്മകളെ സാക്ഷിനിർത്തി ഹൃദയം തൊടുന്നൊരു സംഗീതോപഹാരം സമർപ്പിക്കുകയാണ് ബിജു.

ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മനോഹരമായ ​ഗാനവുമായാണ് ബിജു എത്തുന്നത്. എന്റെ "ശ്രീ" യുടെ വേർപാടിന് ഇന്നേക്ക് രണ്ട് വർഷം.. ഓർമകളിലൂടെ ശ്രീ..എന്ന കുറിപ്പോടെയാണ് ബിജുവിന്റെ പോസ്റ്റ്.'

10 വർഷം നീണ്ട പ്രണയത്തിനു ശേഷം 1998 ജനുവരി 23നാണ് ബിജുവും ശ്രീവതയും വിവാഹിതരായത്. എറണാകുളം മഹാരാജാസിൽ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെടുന്നത്.