Thursday 23 June 2022 01:47 PM IST : By സ്വന്തം ലേഖകൻ

മക്കളുണ്ടായത് വാടക ഗർഭപാത്രത്തിലൂടെയെന്ന് വിമർശനം: മറുപടിയുമായി ചിൻമയി

chinmayi-sripada

തനിക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതിന്റെ സന്തോഷം ഗായിക ചിൻമയി ശ്രീപദ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിരവധി പേർ പ്രിയഗായികയ്ക്ക് ആശംസകളുമായി എത്തിയപ്പോൾ‌ മറ്റു ചിലർ വിമർശനങ്ങളാണ് മുന്നോട്ടു വച്ചത്.

ചിന്മയി വാടകഗർഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് അവരിലൂടെ വ്യാപകമാകുന്നത്. ഇപ്പോഴിതാ, വിമർശനങ്ങളോടു പ്രതികരിച്ച് ചിന്മയി തന്നെ രംഗത്തെത്തിയിരിക്കുന്നു.

ഗര്‍ഭകാലത്ത് തന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാത്തതിനാലാണ് വാടകഗർഭപാത്രത്തിലൂടെയാണോ അമ്മയായതെന്നു പലരും തന്നോടു ചോദിക്കുന്നതെന്നു ചിന്മയി പറഞ്ഞു. താൻ ഗർഭിണി ആയ വിവരം കുടുംബാഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ അറിയിച്ചുള്ളുവെന്നും സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ചിന്മയി വെളിപ്പെടുത്തി. മക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യില്ലെന്നും ഗായിക കൂട്ടിച്ചേർത്തു.

ഒരു മകനും മകളുമാണ് ചിന്മയിക്ക്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കൾക്കു പേര്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്.