Tuesday 12 January 2021 12:34 PM IST : By സ്വന്തം ലേഖകൻ

യുഎസ്എ യില്‍ നിന്നെത്തുന്ന പ്രാര്‍ഥനാഗീതങ്ങൾ

M-01

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്യാൻ സഹായിക്കുന്ന ദൈവത്തിന്റെ സാന്നിധ്യവും സ്‌നേഹവും പാടുന്ന ഗാനം.  പൂര്‍ണമായും യുഎസ്എയിൽ റെക്കോർഡ്  ചെയ്ത് ചിത്രീകരിച്ചിരിക്കുന്നു. ഗായകൻ ശ്രീനിവാസ് ആദ്യമായി യുഎസ്എയിൽ വച്ച് റെക്കോര്‍ഡ് ചെയ്തതാണ് ഗാനം.
എൻ പ്രിയനേ നിൻ സാമിപ്യം
അരികിൽ മതി...
അളവില്ലാ നിൻ സ്നേഹം
തുണയായ് മതി...


 യു എസ് എ യിലെ ഡാലസിൽ താമസിക്കുന്ന മലയാളി ഐ ടി എന്‍ജിനീയറും ഗോസ്പൽ മ്യൂസിക് കംപോസറുമായ ജോർജ് ടി മാത്യു ആണ് ഗാനമെഴുതി ഈണമിട്ടിരിക്കുന്നത്. എബി ടോം സിറിയക് (മിക്സിങ്), ഡര്‍വിൻ ഡിസൂസ(ഗിറ്റാർ), റിസണ്‍(ഫ്ലൂട്ട്), അമൽ ആന്റണി(ബാക്കിങ് വോക്കൽസ്) എന്നിവരും, മാസ്റ്ററിങ്ങിന്  മൂന്നു തവണ ഗ്രാമി അവാര്‍ഡ് ലഭിച്ച ആന്‍ഡ്രെസ് മേയോയും അടങ്ങുന്ന ടീം ഗാനത്തിനു പിന്നിൽ പ്രവര്‍ത്തിച്ചിരിക്കുന്നു.
ജോർജ് ഗാനരചനയും സംഗീതവും നിർവഹിച്ച് 2009ൽ പുറത്തിറങ്ങിയ എൻ ജീവനായ് , 2014ൽ റിലീസ് ചെയ്ത നീയേ എൻ സര്‍വം തുടങ്ങിയ ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുപോലെ  എന്നെ സ്‌നേഹിച്ചീടാന്‍...(സുജാത), ജീവൻ തന്നൊരു നാഥന്‍... (കാര്‍ത്തിക്), ഒരു വേള പോലും... (ശ്രീനിവാസ്, സിതാര), ഒരു വഴിയും...(കാര്‍ത്തിക്, സയനോര), എന്നെ വീണ്ടെടുപ്പാന്‍...(ഗായത്രി) എന്നിവ ജോര്‍ജിന്റെ പ്രശസ്തഗാനങ്ങളിൽ ചിലതാണ്.


ശ്വേതമോഹന്‍, കെസ്റ്റര്‍, മാര്‍ക്കോസ്, ശക്തിശ്രീ ഗോപാലന്‍, വിധുപ്രതാപ്,  നജീം അര്‍ഷാദ്, അമൽ ആന്റണി തുടങ്ങിയ ഗായകരും ജോര്‍ജിന്റെ ഗാനങ്ങൾ പാടിയിട്ടുണ്ട്. കൊല്ലം കുന്നത്തൂരുകാരനായ ജോർജ് ടി മാത്യു, പ്രെയ്‌സ് ആൻഡ് വർഷിപ്പ് കൊയർ ലീഡർ കൂടിയാണ്.