Friday 30 July 2021 03:00 PM IST : By സ്വന്തം ലേഖകൻ

‘എനിക്കായി അർപ്പിച്ച സ്നേഹബലി...’; അമ്മയുടെ വരികൾക്ക് മനോഹരമായി ഈണം നൽകി മകൻ (വിഡിയോ)

marcossss444

മനസ്സിൽ സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും തലോടലുമായി ഒരു ഗാനം. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് അമ്മയും മകനും ചേർന്നാണ്. അമ്മയുടെ വരികൾക്ക് ഈണം നൽകിയത് മകനാണ്.

പത്തനംതിട്ട ഓമല്ലൂർ സ്വദേശി രഞ്ജി ജോഷ്വയുടെ ഭാര്യ ബിജി രഞ്ജിയുടെ വരികൾക്ക് ഈണം നൽകിയത് പ്ലസ് ടു വിദ്യാർഥിയായ മകൻ ജിതിൻ രഞ്ജി. ‘എനിക്കായി അർപ്പിച്ച സ്നേഹബലി’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ ജി മാർക്കോസ് ആണ്. രാജേഷ് ചേർത്തലയുടെയും സംഘവുമാണ് ഓർക്കസ്ട്രേഷൻ. വിഡിയോ കാണാം...  

Tags:
  • Movies