Tuesday 23 March 2021 04:20 PM IST : By സ്വന്തം ലേഖകൻ

‘നിലമറ്റ് മണ്ണിനോടും മലമ്പാമ്പിനോടും പടവെട്ടിയവരുടെ കഥ’: വെറും തട്ടുപൊളിപ്പനല്ല ആ പാട്ട്: ചരിത്രം പറഞ്ഞ് കുറിപ്പ്

enjoy-enjaami

ജീവിതനേർസാക്ഷ്യങ്ങൾക്കും നേരെ പിടിച്ച കണ്ണാടിയാകുമ്പോഴാണ് കലയും സംഗീതവും അർത്ഥപൂർണമാകുന്നത്. തമിഴ് മണ്ണിൽ നിന്നും കുക്കൂ... കൂക്കൂ.. പാടി കോടികളുടെ ഹൃദയങ്ങളിലേക്ക് ചേക്കറിയ എൻജോയ് എൻജാമി എന്ന ഗാനത്തിലും ഒളിച്ചിരിപ്പുണ്ട് പറയാനുണ്ട് ജീവന്‍ തുടിക്കുന്ന കുറേയേറെ കഥകൾ.

മണ്ണിൽ പണിയെടുത്തവന്റെ സ്വപ്നങ്ങളെ മണ്ണിൽ തന്നെയൊടുക്കാൻ ശ്രമിച്ച ജന്മിത്വത്തിനും മുതലാളിത്തത്തിനും എതിരെയുള്ളമ്പോൾ അതിനുള്ളിലൂടെ തന്റെ പൂർവികരുടെ ചരിത്രവും ഗാനത്തിലൂടെ അറിവ് പങ്കുവയ്ക്കുന്നു.

തമിഴിലെ സെൻസേഷണൽ ഗായിക ധീയും റാപ്പർ അറിവും ചേർന്ന് പേടിയ ഈ ഗാനം 50 മില്യണ്‍ കാഴ്ചക്കാർ എന്ന മാന്ത്രിക സംഖ്യയിൽ എത്തി നില്‍ക്കുമ്പോൾ ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ആനന്ദ് ബാലസുബ്രഹ്മണ്യൻ. എൻജോയ് എൻജാമിയുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന ജീവിതകഥയാണ് ആനന്ദ് കുറിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

റാപ്പുകൾ പൊതുവെ കേൾക്കുന്ന ആളല്ല..

പക്ഷേ എൻജോയ് എൻജാമി എന്തൊരു പാട്ടാണ്,

മ്യൂസിക് ലോഞ്ചിനു എൻജോയ് എൻജാമിയുടെ ഗായകൻ തെരുക്കുറൾ അറിവ് നടത്തിയ സ്പീച്ച് ഇതിനോട്

ചേർത്ത് വായിക്കേണ്ടതാണ് :,

"200 ആണ്ടുകൾക്ക് മുന്നേ നിലമറ്റ് ഈ മണ്ണിൽ ജീവിച്ച, മണ്ണിൽ ഉഴച്ചു കൊണ്ടേയിരുന്ന ഒരു ജനതയെ പട്ടിണി കാലത്ത് ശ്രീലങ്കയിലേക്ക് തേയിലത്തോട്ടത്തിൽ അടിമയായി ജോലി ചെയ്യാൻ കൊണ്ടു പോയിരുന്നു...മനുഷ്യന്റെ കാൽപാട് വീഴാത്ത ഘോരവനങ്ങൾ വെട്ടി അവർ നഗരങ്ങൾ ഉരുവാക്കി,വീടുകൾ കെട്ടി, ശ്രീലങ്കന്റെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന കാരണം അവിടെ തേയിലത്തോട്ടത്തിൽ ഇല പറിക്കുന്ന കൂലി തൊഴിലാളികളായിരുന്നു, തമിഴിൽ നിന്നും പോയവർ...

ശേഷം ഇവിടെ ജനസംഖ്യ അധികം ആണ് നിങ്ങൾ ഇവിടുത്തുകാർ അല്ല എന്നൊക്കെ പറഞ്ഞ് അവർ എവിടെ നിന്നു വന്നോ അവിടേക്ക് തന്നെ അവരെ ആട്ടിപ്പായിച്ചു, തിരികെ നാട്ടിലെത്തിയപ്പോൾ അവർക്ക് തേയില നുള്ളുന്നതല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു അവർ ഇവിടുത്തെ മലയിടുക്കുകളിൽ അഭയംതേടി,ഊട്ടി, കൊടൈക്കനാൽ, ഗൂഡല്ലൂർ തുടങ്ങിയിടങ്ങളിൽ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തു.. അവിടെയും ജോലി നിഷേധങ്ങൾ നേരിട്ട് മറ്റു ജോലികൾ ചെയ്തു ഉഴച്ച് ഉഴച്ച് തൻ കുടുംബത്തെ രക്ഷിച്ച് മക്കളെ വളർത്തി ആളാക്കിയവർ... അതിൽ ഒരമ്മ..അവരുടെ പേര് വല്ലിയമ്മാൾ അവരാണെന്റെ മുത്തശ്ശി,അവരുടെ പേരക്കുട്ടിയാണ് ഞാൻ...അവരുടെ പാട്ടാണ് ഇത്,അവരുടെ കഥയാണ് ഇത് അവരുടെ അധ്വാനമാണിത്...."

പാട്ടുകൾ സന്തോഷം നൽകുന്നവയാണ്

എന്നാൽ അവ നമ്മളെ ചിന്തിപ്പിക്കുമ്പോൾ അവക്ക് സൗന്ദര്യം കൂടുന്നു!..

https://youtu.be/eYq7WapuDLU

ആനന്ദ്?

റൗഡി ബേബി ഉൾപ്പെടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു ജീവൻ പകർന്ന ഗായിക ധീ – യുടെ ശബ്ദമാണ് എൻജോയ് എൻജാമയെ വേറിട്ടതാക്കുന്നത്. എ.ആർ.റഹ്മാന്റെ സംഗീത പ്ലാറ്റ്ഫോം മജ്ജായിൽ പുറത്തിറങ്ങിയ ഗാനം സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് നിർമ്മിച്ചിരിക്കുന്നത്. ചിൻമയ ശ്രീപദ, സിദ്ധാർത്ഥ്, പാ രഞ്ജിത്, ദുൽഖർ സൽമാൻ തുടങ്ങിയവർ ഗാനത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു.