Tuesday 02 February 2021 02:47 PM IST : By സ്വന്തം ലേഖകൻ

'ആകാശമറിയാതെ ഒരു തുള്ളിയിരു കണ്ണിൽ ഉമ്മ വച്ചേ...'; സത്യമുള്ള പ്രണയം മനോഹരമായി പങ്കുവച്ച് 'എന്നിട്ടും' (വിഡിയോ)

nbbebniifd

വർഷങ്ങളായുള്ള ഹൃദയബന്ധത്തിന് തിരശ്ശീല വീഴുമ്പോൾ സാധാരണ പ്രണയതകർച്ചകളിലേതുപോലെ പരസ്പരം പഴിചാരാനോ, ശാരീരികമായും മാനസികമായും ഉപദ്രവിക്കാനോ അവര്‍ മുതിരുന്നില്ല. മറിച്ച് ബന്ധം തുടങ്ങിയ അതേ ഊഷ്‌മളതയിൽ തന്നെ വഴിപിരിയുകയാണ് ഇരുവരും. സത്യമുള്ള പ്രണയങ്ങൾ രണ്ട് വ്യത്യസ്തരായ വ്യക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, അതേ സ്നേഹത്തോടെ പരസ്പരം പിരിയുവാനും അനുവദിക്കുന്നുണ്ട് എന്ന് പറയാതെ പറയുകയാണ് 'എന്നിട്ടും' എന്ന ആല്‍ബം സോങ്ങിലൂടെ. 

പ്രണയബന്ധങ്ങളിലെ ആൺ-പെൺ കല്പനകളെയും ലിഖിത നിയമങ്ങളെയും പൊളിച്ചെഴുതുവാനുള്ള ആത്മാർത്ഥ ശ്രമമാണ് 'എന്നിട്ടും'. മനോഹരമായ ഒരു പ്രണയകാവ്യത്തിന്റെ അതിമനോഹരമായ അവസാനം. "ആകാശമറിയാതെ ഒരു തുള്ളിയിരു കണ്ണിൽ ഉമ്മ വച്ചേ... ഉള്ളം നനുനനുത്തേ... നെഞ്ചമോ പുഞ്ചിരിച്ചേ..." എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമാണ്. അമ്മു മരിയ അലക്സ് ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമ്മു മരിയ അലക്സിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സായ് ഗൗതമാണ്. ലിബിന്‍ സ്കറിയയാണ് പാടിയിരിക്കുന്നത്. അഭിജിത് എം ശിവന്‍, അമ്മു മരിയ അലക്സ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. വിഡിയോ ആല്‍ബം കാണാം... 

Tags:
  • Movies