Saturday 12 March 2022 11:56 AM IST : By സ്വന്തം ലേഖകൻ

ഫുൾ ഓണ്‍ ആണേ....ഫുൾ ഓണ്‍ ആണേ....: ‘പത്രോസിന്റെ പടപ്പുകള്‍’: പുതിയ ഗാനം എത്തി

full-on-song

ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്രോസിന്റെ പടപ്പുകള്‍’.

ചിത്രത്തിലെ പുതിയ ഗാനം എത്തി. ജേക്സ് ബിജോയ് സംഗീതം നൽകി ജാസി ഗിഫ്റ്റും ജേക്സ് ബിജോയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയും ടിറ്റോ പി തങ്കച്ചനും ചേർന്നാണ്.

ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നത്.