Wednesday 15 September 2021 03:41 PM IST : By സ്വന്തം ലേഖകൻ

‘എന്റെ പ്രിയപ്പെട്ട കൂട്ടുകാരി, പ്രചോദനം നൽകുന്ന വീട്ടുകാരി’: പ്രിയതമയ്ക്ക് പിറന്നാൾ മംഗളങ്ങൾ നേർന്ന് വേണുഗോപാൽ

g-venugopal

തന്റെ പാട്ടുപോലെ മധുരമായൊരു പിറന്നാൾ ആശംസ. ഗായകൻ ജി വേണുഗോപാലാണ് പ്രിയതമയ്ക്കായി ഹൃദയംതൊടും ആശംസ കരുതിവച്ചത. ഭാര്യയ്ക്കൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾ കോർത്തിണക്കിയുള്ള സ്പെഷൽ വിഡിയോ പങ്കുവച്ചുകൊണ്ടാണ് വേണുഗോപാൽ ആശംസകൾ അറിയിച്ചത്. ഗായകന്റെ സുഹൃത്ത് മണികണ്ഠൻ ആണ് വിഡിയോ ഒരുക്കിയത്. വേണുഗോപാൽ ആലപിച്ച ‘ആവണിപ്പൂനിലാവ്’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ഹൃദ്യമായ നിമിഷങ്ങള്‍ മിന്നിമറയുന്നത്.

‘എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്, വീട്ടുകാരിക്ക് ജന്മദിനാശംസകൾ’ എന്നാണ് പിറന്നാൾ സ്പെഷൽ വിഡിയോ പങ്കുവച്ച് ജി,വേണുഗോപാൽ കുറിച്ചത്. ജോലിക്കാര്യത്തിലുൾപ്പെടെ എല്ലാത്തിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ രശ്മി തന്നെ സഹായിച്ചിട്ടുണ്ടെന്നും എല്ലായ്പ്പോഴും ഭാര്യ തനിക്കു പ്രചോദനം പകരുന്നുവെന്നും വേണുഗോപാൽ കുറിപ്പിൽ ചേർത്തുവയ്ക്കുന്നു.

പ്രിയതമയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള വേണുഗോപാലിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴി‍ഞ്ഞു. നിരവധി പേരാണു രശ്മിക്ക് ജന്മദിനാശംസകൾ നേർന്നത്. കുടുംബാംഗങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍ ജി.വേണുഗോപാൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻ അരവിന്ദിനൊപ്പം പാട്ടുപാടുന്നതിന്റെ വിഡിയോ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.