Friday 10 July 2020 01:16 PM IST : By സ്വന്തം ലേഖകൻ

ഇങ്ങനെയൊന്ന് ഇതാദ്യം! സംഗീതത്തിന്റെ തൽസമയ വിരുന്നൊരുക്കാൻ മലയാളി ഡോക്ടർമാർ

doctor

കോവിഡ് 19 കാലത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി ഡോക്ടർമാരുടെ സംഗീത വിരുന്ന് ഒരുങ്ങുന്നു.

ലണ്ടൻ കലാഭവന്റെ നേതൃത്വത്തിൽ, ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോക്ടർ സേതു വാരിയർ ആണ് ഈ ആശയത്തിനു പിന്നിൽ. ഇത്തരത്തിൽ ഇങ്ങനെയൊരു ശ്രമം ഇതാദ്യമായാണ്. കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ചു കൊണ്ടാണ് പരിപാടി.

ഹൃദയഗീതം എന്നു പേരിട്ടിരിക്കുന്ന ഈ ലൈവ് മ്യൂസിക് ഷോ രണ്ടു ഭാഗങ്ങളായാണ് നടക്കുക. ലൈവിന്റെ ഒന്നാം ഭാഗം ജൂലൈ 11–ാം തീയതിയും രണ്ടാം ഭാഗം 19–ാം തീയതിയും യു.കെ സമയം ഉച്ചകഴിഞ്ഞ് 2മുതൽ 4 വരെയും ഇന്ത്യൻ സമയം 6.30 മുതൽ 8.30 വരെയും യു.എ.ഇ സമയം 5.30 മുതൽ7.30 വരെയും നടക്കും.

സേതു വാരിയർക്കൊപ്പം കോഴിക്കോട്ട് നിന്നു ഡോ ഗീത.പി, ഡോക്ടർ സംഗീത, ഡോക്ടര്‍ രശ്മി സുദേഷ്, ഡോക്ടർ പ്രിയ നമ്പ്യാർ, മസ്ക്കറ്റിൽ നിന്നു ഡോക്ടർ ഷീജ പി.കെ, യു.കെയിൽ നിന്നു ഡോ.സവിത മേനോൻ,ഡോക്ടർ വാണി ജയറാം, ഡോക്ടർ അജിത്ത് കർത്ത,ഡോക്ടർ സൗമ്യ സാവിത്രി, ഡോക്ടർ കിഷോർ വാരിയർ, ദുബായിൽ നിന്നു ഡോക്ടർ വിമൽ കുമാർ, ഡോക്ടർ മനോജ് ചന്ദ്രൻ, തിരുവനന്തപുരത്തു നിന്നു ഡോക്ടർ അരുൺ ശങ്കർ, കോച്ചിയിൽ നിന്നു ഡോക്ടർ നിഗിൽ ക്ലീറ്റസ്, യുഎഇയിൽ നിന്നു ഡോക്ടർ ഷക്കീൽ എന്നിവർ ലൈവിന്റെ ഭാഗമാകും.