Monday 29 August 2022 12:48 PM IST : By സ്വന്തം ലേഖകൻ

അപ്പൂപ്പന് സമർപ്പിച്ച്, മകനൊപ്പം ഇന്ദുലേഖയുടെ താരാട്ട് പാട്ട്...: ആസ്വാദകർ ഏറ്റെടുത്ത് ‘ഉണ്ണിയ്ക്കുറങ്ങാൻ’

indhulekha

നടൻ ജയരാജ് വാരിയരുടെ മകളും യുവഗായികയുമായ ഇന്ദുലേഖ വാരിയർ പാടി അഭിനയിച്ച ‘ഉണ്ണിയ്ക്കുറങ്ങാൻ’ മ്യൂസിക് വിഡിയോ ശ്രദ്ധേയമാകുന്നു. ഇന്ദുലേഖയ്ക്കൊപ്പം മകൻ സാരംഗ് ലേഖ ആനന്ദും വിഡിയോയില്‍ എത്തുന്നു. തന്റെ അപ്പൂപ്പന് വേണ്ടി സമർപ്പിച്ചാണ് ഇന്ദുലേഖ ഈ പാട്ട് ഒരുക്കിയിരിക്കുന്നത്. ഗൗതം വിൻസന്റാണ് സംഗീത സംവിധാനം. ജോസിമ ഷാജിയാണ് വരികൾ എഴുതിയിരിക്കുന്നത്. പാട്ട് ഇതിനോടകം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടി, ഔസേപ്പച്ചൻ, മനോജ് കെ ജയൻ, ടൊവിനോ തോമസ്, മന്ത്രി കെ.രാജൻ എന്നിവരാണ് പാട്ട് റിലീസ് ചെയ്തത്. നിരവധി പ്രമുഖർ പാട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.