Saturday 11 June 2022 11:23 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് കണ്ണുചിമ്മാനാകുന്നില്ല, ഈ മൂക്ക് ചലിക്കില്ല’: ബീബറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സംഗീത ലോകം

justin

താൻ റാംസെ ഹണ്ട് സിന്‍ഡ്രോം ബാധിതനെന്ന് കനേഡിയൻ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. തന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ തല്‍ക്കാലത്തേക്ക് വേള്‍ഡ് ടൂര്‍ നിര്‍ത്തിവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘എനിക്ക് കണ്ണുചിമ്മാനാകുന്നില്ല, മുഖത്തിന്റെ ഒരു വശം കൊണ്ട് ചിരിക്കാന്‍ പോലും സാധിക്കുന്നില്ല. ഈ മൂക്ക് ചലിക്കില്ല’. - ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിൽ ബീബര്‍ പറഞ്ഞു.

റാംസെ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകും. ഇത് കേള്‍വിക്കുറവിനും കാരണമായി തീരും. ആര്‍എച്ച്എസിന് കാരണമാകുന്ന വാരിസെല്ല-സോസ്റ്റര്‍ വൈറസ് ചിക്കന്‍പോക്സിനും ഷിംഗിള്‍സിനും കാരണമാകുമെന്നും പറയുന്നു. തന്റെ രോഗാവസ്ഥ എല്ലാവരും മനസ്സിലാക്കണമെന്നും പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ബീബര്‍ പറഞ്ഞു.