Saturday 15 January 2022 12:23 PM IST : By സ്വന്തം ലേഖകൻ

ജ്യോത്സ്നയുടെ മകൻ ആളൊരു ജീനിയസാ... വേറിട്ട രീതിയിൽ കയ്യടി നേടി 6 വയസുകാരൻ

jyotsna-radhakrishnan

ഹൃദയം നിറയ്ക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെ അഭിനന്ദനപ്പെരുമഴ ഏറ്റുവാങ്ങുകയാണ് ഗായിക ജ്യോത്സ്നയുടെ മകൻ ശിവം. ഫ്ലാഗുകൾ കണ്ട് രാജ്യവും അതിന്റെ തലസ്ഥാനവും അതിവേഗത്തിൽ തിരിച്ചറിഞ്ഞു പറഞ്ഞാണ് ഈ ആറു വയസ്സുകാരൻ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. 

മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർ 4ന്റെ വേദിയിലെത്തിയ ശിവം, പ്രകടനമികവിലൂടെ കയ്യടി നേടി. പരിപാടിയുടെ അവതാരകനായ മിഥുൻ രമേശ് സ്ക്രീനിൽ കാണിച്ചു കൊടുത്ത ഓരോ രാജ്യത്തിന്റെയും ഫ്ലാഗുകൾ ശിവം അതിവേഗത്തിൽ തിരിച്ചറിഞ്ഞു. പരിപാടിയുടെ വിധികർത്താക്കളിലൊരാളാണ് ജ്യോത്സ്ന. 

കുട്ടി ശിവത്തിന്റെ അസാമാന്യ കഴിവ് കണ്ട് മറ്റു വിധികർത്താക്കളായ റിമി ടോമിയും സിത്താര കൃഷ്ണകുമാറും വിധു പ്രതാപും അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. ജ്യോത്സ്നയുടെ ഭർത്താവ് ശ്രീകാന്തും സൂപ്പർ 4ൽ അതിഥിയായി എത്തിയിരുന്നു. ശിവത്തിന്റെ പ്രകടന വിഡിയോ നിരവധി പേരാണു പങ്കുവച്ചത്.