Thursday 12 May 2022 10:09 AM IST : By സ്വന്തം ലേഖകൻ

വീണ്ടും ഉലകനായകന്റെ ആറാട്ട്...: ‘പത്തല പത്തല’ ഏറ്റെടുത്ത് ആരാധകർ

kamal-hassan

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്ര’ത്തിനു വേണ്ടി, കമൽഹാസൻ എഴുതി പാടിയ ‘പത്തല പത്തല’ ഗാനം ട്രെൻഡിങ്ങിൽ. ചിത്രത്തിന്റെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും കമലിനൊപ്പം പാടിയിട്ടുണ്ട്.

ഫാസ്റ്റ് നമ്പർ ആണ് ‘പത്തല പത്തല’. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് എത്തിയത്.

‘വിക്ര’ത്തിൽ കമൽ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.