Thursday 23 June 2022 11:22 AM IST : By സ്വന്തം ലേഖകൻ

ആസ്വാദകര്‍ ഏറ്റെടുത്ത് ‘താലിമാല’ പാട്ട്: ‘കുറി’യിലെ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ എത്തി

kuri

വിഷ്‍ണു ഉണ്ണികൃഷ്‍ണനെ നായകനാക്കി ആര്‍.പ്രവീണ്‍ സംവിധാനം ചെയ്യുന്ന ‘കുറി’യിലെ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ എത്തി. വിനു തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ വരികള്‍ എഴുതിയിരിക്കുന്നു. ഹരിചരണാണ് ഗാനം പാടിയിരിക്കുന്നത്. അതിഥി രവിയാണ് നായിക.

കെ.ആര്‍ പ്രവീണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. കോക്കേഴ്‌സ് മീഡിയയാണ് സിനിമ നിര്‍മ്മിക്കുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. സുരഭി ലക്ഷ്‍മി, വിഷ്‍ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.