Friday 04 March 2022 02:45 PM IST : By സ്വന്തം ലേഖകൻ

മനോഹരം ഈ ‘മേഘജാലകം’: ‘ലളിതം സുന്ദരം’ ആദ്യ ഗാനം എത്തി

lalitham-sundharam

മഞ്ജു വാരിയരെ നായികയാക്കി താരത്തിന്റെ സഹോദരനും നടനുമായ മധു വാരിയർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി.

മേഘജാലകം എന്നു തുടങ്ങുന്ന ഈ ഗാനം ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷാദ് ആണ് പാടിയിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് ഗാനരചന.

മഞ്‍ജു ആണ് ചിത്രം നിര്‍മിക്കുന്നതും. മഞ്‍ജു വാരിയർ പ്രൊഡക്ഷൻസിനൊപ്പം നിര്‍മാണത്തില്‍ സെഞ്ച്വറിയും പങ്കാളിയാകുന്നു. ബിജു മേനോൻ ആണ് ചിത്രത്തില്‍ നായകനാകുന്നത്.