Wednesday 16 June 2021 12:09 PM IST : By സ്വന്തം ലേഖകൻ

പ്രണയവും കോമഡിയും ട്വിസ്റ്റുമൊക്കെയായി ഒരു സിനിമയുടെ ഫീല്‍! ‘ഹെലന്‍’ നായകൻ ഒരുക്കിയ ‘മേഡ് ഇന്‍ ഹെവന്‍’: മ്യൂസിക് ആല്‍ബം ശ്രദ്ധേയം

made-in-hevan

അന്ന ബെൻ നായികയായ ‘ഹെലന്‍’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഹെലന്റെ കാമുകനായ അസറിനെ പ്രേക്ഷകർ മറക്കില്ല. ചിത്രത്തിന്റെ കഥ എഴുതിയ നോബിള്‍ ബാബു തോമസ് ആയിരുന്നു ചിത്രത്തിൽ അസർ എന്ന നായകനായി എത്തിയത്.

ഇപ്പോഴിതാ, സംവിധായകനായും എത്തുകയാണ് നോബിള്‍. ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ ‘മേഡ് ഇന്‍ ഹെവന്‍’ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് നോബിള്‍ സംവിധായകനാകുന്നത്.

പ്രണയവും കോമഡിയും ട്വിസ്റ്റുമായി ഒരു സിനിമയുടെ ഫീല്‍ തരുന്നതാണ് മേഡ് ഇന്‍ ഹെവന്‍; ക്ലൈമാക്‌സില്‍ ഒരു ഉഗ്രന്‍ സസ്‌പെന്‍സും. നോബിള്‍ തന്നെയാണ് ആല്‍ബത്തിലെ നായകനാകുന്നത്. അന്‍ഷ മോഹന്‍, ആശ മഠത്തില്‍, സതീഷ് എന്നിവരാണ് മ്യൂസിക് വിഡിയോയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രണ്ട് കുര്യന്‍ ജോസഫുമാണ് ആല്‍ബത്തിന്റെ സഹസംവിധായകര്‍. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍. സുനില്‍ കാര്‍ത്തികേയനാണ് ക്യാമറ. എഡിറ്റിങ് – നിഥിന്‍ രാജ് ആരോമല്‍, ആര്‍ട് ഡയറക്ഷന്‍ – റോഷിദ് രവീന്ദ്രന്‍, ചീഫ് അസോഷ്യേറ്റ് – അനില്‍ അബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈന്‍ – സിഗ് സിനിമ, കോസ്റ്റ്യൂം – ദിവ്യ ജോര്‍ജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ശബരീഷ് സി, അസി. ഡയറക്ടേര്‍സ് – സംഗീത് രവീന്ദ്രന്‍, അരവിന്ദ് കുമാര്‍, നിഖില്‍ തോമസ്, പോസ്റ്റര്‍ – പ്രതൂല്‍ എന്‍.ടി. പി. ആർ. ഒ. – ആതിര ദിൽജിത്ത്.