Friday 10 July 2020 01:15 PM IST : By സ്വന്തം ലേഖകൻ

‘ഒരു രക്ഷയും ഇല്ലെങ്കിൽ പാട്ട് ഇങ്ങനെയും റെക്കോഡ് ചെയ്യാം’! അലമാരയ്ക്കുള്ളിൽ മംമ്തയുടെ ‘സോഷ്യൽ ഡിസ്റ്റൻ–സിങ്’: വിഡിയോ

mamtha

മലയാളത്തിന്റെ പ്രിയനായിക മംമ്ത മോഹൻദാസ് ഒരു മികച്ച ഗായിക കൂടിയാണ്. താൻ നായികയാകുന്ന ‘ലാൽബാഗ്’ എന്ന ചിത്രത്തിനു വേണ്ടി താരം പാടിയ ‘റുമാൽ അമ്പിളി’ എന്ന പാട്ടും ഇതിനോടകം ഹിറ്റാണ്.

ഇപ്പോഴിതാ,‘റുമാൽ അമ്പിളി’ താൻ റെക്കോഡ് ചെയ്ത രസികൻ രീതി ഒരു വിഡിയോയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മംമ്ത. ലോസ് ആഞ്ചലസിലെ തന്റെ അപ്പാർട്ട്മെന്റിലെ ചെറിയ ചുവർ അലമാരയ്ക്കുള്ളിൽ (വാർഡ്രോബ്) ഇരുന്നാണ് താരം ‘റുമാൽ അമ്പിളി’ റെക്കോഡ് ചെയ്തത്. ഇത് ചിലപ്പോൾ എന്റെ സ്റ്റുഡിയോ ആണെന്നാണ് താരം വിഡിയോയിൽ പറയുന്നത്. സോഷ്യൽ ഡിസ്റ്റൻ–സിങ് റെക്കോഡിങ് എന്നാണ് താരം ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു രക്ഷയും ഇല്ലെങ്കിൽ പാട്ട് ഇങ്ങനെയും റെക്കോഡ് ചെയ്യാമെന്നും മംമ്ത പറയുന്നു. രാഹുൽ രാജ് ആണ് പാട്ടിന്റെ സംഗീത സംവിധായകൻ.