Saturday 25 June 2022 09:27 AM IST : By സ്വന്തം ലേഖകൻ

ഹൃദ്യം ഈ നിമിഷം: ദമ്പതികൾക്ക് അനുഗ്രഹവുമായി സുരേഷ് ഗോപിയും രാധികയും

manjari

ബാല്യകാല സുഹൃത്ത് ജെറിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയഗായിക മഞ്ജരി. പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസുകളോടെ തിരുവനന്തപുരത്ത് വച്ച് ഇന്നലെ രാവിലെയായിരുന്നു ഇരുവരുടെയും വിവാഹം.

ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഏറെ ശ്രദ്ധേയമായ സാന്നിധ്യം മലയാളത്തിന്റെ പ്രിയനടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയുടെതുമായിരുന്നു.

ചുവന്ന സാരിയായിരുന്നു മഞ്ജരിയുടെ കല്യാണപ്പുടവ. ചുവന്ന കുർത്തയും കസവ് മുണ്ടും ആയിരുന്നു ജെറിന്റെ വേഷം. വിവാഹശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയില്‍‌ ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പമായിരുന്നു വിരുന്നു സൽക്കാരം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുന്ന ജെറിൻ പത്തനംതിട്ട സ്വദേശിയാണ്.