Saturday 11 December 2021 12:04 PM IST : By സ്വന്തം ലേഖകൻ

മോഹൻലാലിന്റെയും അർജുന്റെയും മനോഹരമായ നൃത്തം: ‘ഇളവെയിൽ’ ഗാനത്തിന്റെ വിഡിയോ എത്തി

marakkar

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’ത്തിലെ ‘ഇളവെയിൽ’ ഗാനത്തിന്റെ വിഡിയോ എത്തി. പ്രഭാവർമയുടെ വരികൾക്ക് റോണി റാഫേൽ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേർന്നാണ്. മോഹൻലാലിന്റെയും അർജുന്റെയും കിടിലൻ‌ നൃത്തച്ചുവടുകളാണ് വിഡിയോയുടെ ഹൈലൈറ്റ്.