Saturday 11 June 2022 09:51 AM IST : By സ്വന്തം ലേഖകൻ

പ്രണയവും വിരഹവും പറയുന്ന ‘മെല്ലിസയേ..’; നായികയും നായകനുമായി ആനിമേഷന്‍ കഥാപാത്രങ്ങള്‍, വിഡിയോ

mellisayeeee

പ്രണയവും വിരഹവും പറയുന്ന ‘മെല്ലിസയേ..’ എന്ന സംഗീത ആല്‍ബം യൂട്യൂബില്‍ ശ്രദ്ധിക്കപ്പെടുന്നു. ആനിമേഷന്‍ കഥാപാത്രങ്ങളാണ് വിഡിയോ രംഗങ്ങളില്‍ നായികയും നായകനുമായി എത്തുന്നത്. പ്രണയവും ബ്രേക്കപ്പും അതിനുശേഷമുള്ള തിരിച്ചുവരവുമാണ് പാട്ടിന്റെ പ്രമേയം.

വയലിനിസ്റ്റാകാനുള്ള വിധിയിൽ നായകനെ എത്തിച്ച ജീവിതസംഭവങ്ങളും, അവന്‍ നേരിടുന്ന സങ്കടങ്ങളും പ്രയാസങ്ങളും ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഗായകന്‍ പ്രദീപ് കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. കംമ്പോസര്‍, വയലിന്‍: ബിനേഷ് ബാബു, ലിറിക്സ്: രവിന്‍ സി എന്‍, ഗിറ്റാര്‍: ആകാശ് എസ്, ആനിമേഷന്‍: അശ്വിന്‍ ലാല്‍, ഇലക്ട്രോണിക് സംഗീതം: ജോ. വിഡിയോ കാണാം.. 

Tags:
  • Movies