Wednesday 11 August 2021 03:37 PM IST : By സ്വന്തം ലേഖകൻ

നോട്ടം കൊണ്ടുപോലും പ്രണയം കൈമാറിയിരുന്ന ആ കാലം; ശ്രദ്ധേയമായി ‘മൂൺവാക്കി’ലെ ഗാനം (വിഡിയോ)

moon-wallkh566

ബസ് സ്റ്റോപ്പിലും ഫൂട്ട് ബോർഡിലും നിന്ന് നോട്ടം കൊണ്ടു പോലും പ്രണയം കൈമാറിയിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ ആവുകയാണ് ‘മൂൺവാക്ക്’ എന്ന സിനിമയിലെ ഗാനം. ‘ഓ, കിനാകാലം...’ എന്നുതുടങ്ങുന്ന ഗാനം ഗൃഹാതുരത്വം ഉണർത്തുന്നതാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിച്ച ഗാനം സംഗീതപ്രേമികൾക്കിടയിൽ ഇതിനോടകം ശ്രദ്ധ നേടി.

പരസ്യചിത്ര സംവിധായകനായ എ കെ വിനോദാണ് മൂൺവാക്ക് സിനിമയുടെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ എ കെ വിനോദിനൊപ്പം സുനിൽ ഗോപാലകൃഷ്ണനും, മാത്യു വർഗീസും ചേർന്ന് നിർവഹിച്ചിരിക്കുന്നു. എൺപതുകളിലും, തൊണ്ണൂറുകളുടെ ആദ്യ പകുതിയിലും ഏറെ ജനപ്രിയമായിരുന്ന ബ്രേക്ക് ഡാൻസും മൈക്കിൾ ജാക്സൺ ട്രെൻഡും സിനിമയ്ക്ക് പ്രമേയമാകുന്നു. ഒരു കാലഘട്ടത്തിൽ ഏറെ ശോഭിക്കുകയും, പിന്നീട് സ്മൃതിയിലാണ്ട് പോവുകയും ചെയ്ത ബ്രേക്ക് ഡാൻസ് കലാകാരന്മാർക്കുള്ള സമർപ്പണമാണ് മൂൺവാക്ക്. വിഡിയോ കാണാം.. 

Tags:
  • Movies