Tuesday 07 June 2022 10:14 AM IST : By സ്വന്തം ലേഖകൻ

പൊളിച്ചടുക്കി നാനിയും നസ്രിയയും: ‘അണ്ടേ സുന്ദരാനികി’ പ്രമോ സോങ് ഹിറ്റ് ചാർട്ടില്‍

nazriya

മലയാളികളുടെ പ്രിയ താരം നസ്രിയ നസീം നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. ഇപ്പോഴിതാ, റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമോ സോങ് ഹിറ്റ് ചാർട്ടില്‍ ഇടം പിടിക്കുന്നു. ചിത്രത്തിലെ മൂന്നാമത്തെ പാട്ടാണ് ഇത്.

ഹൈ എനര്‍ജിയിലാണ് നസ്രിയയും നായകൻ നാനിയും പാട്ടിനൊപ്പം ചുവട് വയ്ക്കുന്നത്.

ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ‘അണ്ടേ സുന്ദരാനികി’. വിവേക് അത്രേയ ആണ് സംവിധാനം. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ. നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.