Saturday 29 August 2020 04:02 PM IST : By സ്വന്തം ലേഖകൻ

ഓണത്തിന്റെ മധുരത്തിനൊപ്പം കണ്ണീരിന്റെ ഉപ്പും; ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് ‘നിറമെഴും ഓർമ്മകൾ’

niramezhumggcgcf

തിരുവോണത്തിനു പോലും അവധിയെടുക്കാതെ ജോലിയുടെ തിരക്കിൽ മുഴുകിയിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി ഒരു സംഗീത ആൽബം. ശുദ്ധ സംഗീതത്തിലൂടെയും മനോഹരമായ ദൃശ്യങ്ങളിലൂടെയും ഓണം ഓർമ്മകൾ പങ്കുവച്ചിരിക്കുന്നു. നടൻ മധുപാൽ, നടി ഷീലു എബ്രഹാം, ദേവനന്ദ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്നു. 

നമ്മുടെ നാട്ടിലെ ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ചു കൊണ്ട് ഒരുക്കിയിരിക്കുന്ന  ‘നിറമെഴും ഓർമ്മകൾ’ എന്ന ആൽബം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് വൈദ്യയാണ്‌. കഥയും രാജീവിന്റേത് തന്നെ. 

മഹേഷ് മോഹൻ പാടിയിരിക്കുന്ന പാട്ടിനു വരികൾ എഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും അരവിന്ദ് ഉഷ സുരേന്ദ്രനാണ്. മനോരമ മ്യൂസിക് ആണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. വിഡിയോ കാണാം.. 

Tags:
  • Movies