Wednesday 07 July 2021 04:10 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ ഓർമ്മയ്ക്കായി ഓൺലൈൻ പാട്ട് മത്സരം; സംഗീതപ്രേമികൾക്ക് അവസരമൊരുക്കി ഗസൽ ഗായിക സുനിത നെടുങ്ങാടി, കുറിപ്പ്

sunithaannn55566

ആത്മാവിൽ സംഗീതം കൊണ്ടുനടക്കുന്നവർക്കായി ഓൺലൈൻ പാട്ട് മത്സരം ഒരുങ്ങുന്നു. ബാലസാഹിത്യരംഗത്തെ ചക്രവർത്തിയായി അറിയപ്പെടുന്ന പി. നരേന്ദ്രനാഥിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മകളും ഗസൽ ഗായികയുമായ സുനിത നെടുങ്ങാടിയാണ് ഓൺലൈൻ സംഗീത മത്സരം സംഘടിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇക്കാര്യം സംഗീതപ്രേമികളെ അറിയിച്ചത്.

കുട്ടികൾക്കും മുതിർന്നവർക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. സിനിമാഗാനങ്ങളും ലളിതഗാനങ്ങളും ഉൾപ്പെടെ ഏതു വിഭാഗത്തിൽ പെട്ട ഗാനങ്ങളും, ഏതുഭാഷയിൽ പെട്ട ഗാനങ്ങളും മത്സരാർത്ഥികൾക്ക് പാടാവുന്നതാണ്. നിങ്ങളുടെ ഒരു ഇഷ്ടഗാനം പാടി വിഡിയോ രൂപത്തിൽ അയച്ചു കൊടുക്കാം. ഒന്നാം സമ്മാനം 15000 രൂപ, രണ്ടാം സമ്മാനം  7500 രൂപ, മൂന്നാം സമ്മാനം 2500 രൂപ എന്നിങ്ങനെയാണ്. കൂടുതൽ വിവരങ്ങൾക്കായി ഫെയ്സ്ബുക് കുറിപ്പ് വായിക്കാം; 

Tags:
  • Movies