Monday 22 August 2022 12:27 PM IST : By സ്വന്തം ലേഖകൻ

പ്രഭക്കുട്ടന്റെയും സുശീലപ്പെണ്ണിന്റെയും പ്രണയപ്പാട്ട്...: ‘പ്രേമനെയ്യപ്പം’ ശ്രദ്ധേയമാകുന്നു: വിഡിയോ

oru-thekkan-thallu

ബിജു മേനോനെ നായകനാക്കി ശ്രീജിത്ത്‌.എൻ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ലെ ‘പ്രേമനെയ്യപ്പം’ എന്ന പ്രൊമോ ഗാനം എത്തി. ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്.രചന–അൻവർ അലി.

ജി.ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാനന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരാണ് താരനിരയിൽ.

ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത, സി.വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ.