Friday 20 May 2022 11:43 AM IST : By സ്വന്തം ലേഖകൻ

‘തുഴയുമോ തുടരുമോ...’: ‘പന്ത്രണ്ടി’ലെ പുതിയ ഗാനം എത്തി

pantharand

വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ടി’ലെ പുതിയ ഗാനം എത്തി.

‘തുഴയുമോ തുടരുമോ’ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ജോ പോളിന്റെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകർന്ന്, സിയ ഉൽ ഹഖ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് പന്ത്രണ്ടിലെ മറ്റു താരങ്ങൾ. സ്കൈ പാസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിർമിക്കുന്നു.