Thursday 21 April 2022 11:14 AM IST : By സ്വന്തം ലേഖകൻ

‘പടകൾ ഉണരേ...’: ‘പന്ത്രണ്ടി’ലെ പുതിയ ഗാനം: ലിറിക്കൽ വിഡിയോ എത്തി

panthrandu

വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ടി’ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. ‘പടകൾ ഉണരേ’ എന്ന ഈ ഗാനത്തിന് ജോ പോൾ ആണ് വരികൾ എഴുതിയിരിക്കുന്നത്. അൽഫോൻസ് ജോസഫ് ആണ് സംഗീത സംവിധാനം. ഹെക്ടർ ലെവിസ് ആണ് ആലാപനം.

ജോ പോളിനെക്കൂടാതെ ബി.കെ.ഹരിനാരായണനും പന്ത്രണ്ടിനു വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്.

സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് പന്ത്രണ്ടിലെ മറ്റു താരങ്ങൾ. വിക്ടര്‍ എബ്രഹാം നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍.