Friday 27 August 2021 02:57 PM IST : By സ്വന്തം ലേഖകൻ

കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ‘പരം സുന്ദരി’; യൂട്യുബിലും സോഷ്യൽ മീഡിയയിലും തരംഗം (വിഡിയോ)

paramsundhariiii778

അടുത്തകാലത്തിറങ്ങിയ സൂപ്പർഹിറ്റുകളിലൊന്നാണ് ‘മിമി’ സിനിമയിലെ ‘പരം സുന്ദരി’ എന്ന ഗാനം. പാട്ടിനൊപ്പം മനോഹര നൃത്തവും കൂടിയായപ്പോൾ സോഷ്യൽ മീഡിയയിലും ഗാനം സൂപ്പർഹിറ്റായി. ഇൻസ്റ്റാഗ്രാമിൽ താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് ഗാനത്തിന്റെ റീൽസ് ചെയ്തത്.

എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഗായിക ശ്രേയ ഘോഷാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികൾ. യൂട്യൂബിൽ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ടു ‘പരം സുന്ദരി’. പത്ത് കോടിയിലേറെ പ്രേക്ഷകരെയാണ് പാട്ട് ഇതിനോടകം കണ്ടത്.

ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച ട്രാക്കുകളിലൊന്നാണ് ‘പരം സുന്ദരി’യെന്നതാണ് വിലയിരുത്തൽ. കൃതി സനോൺ, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മൺ ഉഠേക്കർ സംവിധാനം ചെയ്ത ചിത്രമായ ‘മിമി’യിലേതാണ് ഗാനം. വിഡിയോ കാണാം; 

Tags:
  • Movies